Login for faster access to the best deals. Click here if you don't have an account.

മരുന്നുകള് കഴിച്ചിട്ടും ഗ്യാസ് മാറുന്നില്ലെങ്കില്.... Professional

2024-12-06 00:50   Services   Cochin   7 views Reference: 241

Location: Cochin

Price: Contact us


ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് മരുന്നുകള്‍ കഴിച്ചിട്ടും പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കാത്തവരുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുടെ കാരണങ്ങളെക്കുറിച്ചറിയാം.

ഗ്യാസ് പ്രശ്‌നം പലരേയും അലട്ടുന്ന ഒന്നാണ്. ഇത് കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ ഉണ്ടാകുന്ന ഒന്നാണ്. പ്രായമേറുമ്പോള്‍ ഈ പ്രശ്‌നം വരുന്നത് സാധാരണയുമാണ്. പലര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്. ചിലര്‍ക്ക് ഭക്ഷണം കഴിയ്ക്കാന്‍ പോലുമാകാത്ത വിധത്തില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ചിലര്‍ക്ക് ഛര്‍ദി പോലുള്ള അസ്വസ്ഥതകള്‍ കൂടിയുണ്ടാകാറുണ്ട്. ഗ്യാസ് പ്രശ്‌നം പരിഹരിയ്ക്കാന്‍ ചിലര്‍ അന്റാസിഡുകള്‍ ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇത് സ്ഥിരം ശീലമാക്കുന്നത് നല്ലതല്ല. പിന്നെ ഇതില്ലാതെ ഗ്യാസ് പ്രശ്‌നം പരിഹരിയ്ക്കാന്‍ സാധിയ്ക്കില്ലെന്നാകും. ഗ്യാസ് പ്രശ്‌നം പരിഹരിയ്ക്കാന്‍ ആദ്യം ഇതിന്റെ കാരണങ്ങള്‍ തിരിച്ചറിയുകയെന്നത് പ്രധാനമാണ്.

ഇതിന്റെ കാരണങ്ങളില്‍ പ്രധാനം വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇതിന്റെയൊപ്പം വായു ഉള്ളില്‍ കടക്കുമ്പോഴാണ്. ഇതുപോലെ ധാരാളം നാരുകള്‍ കഴിയ്ക്കുമ്പോള്‍ ഈ പ്രശ്‌നമുണ്ടാകാം. നാരുകള്‍ നല്ലതാണ്. എന്നാല്‍ കൂടുതലാകുമ്പോള്‍ പ്രശ്‌നമുണ്ടാകും. ഫൈബര്‍ ദഹിയ്ക്കാന്‍ പ്രയാസമാണ്. ഇത് മലബന്ധം അകറ്റാന്‍ നല്ലതാണെങ്കിലും ഇത് അമിതമായാല്‍ പ്രശ്‌നമുണ്ടാകും. ചായ, കാപ്പി എന്നിവ ഭക്ഷണത്തോടൊപ്പം കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നമുണ്ടാകും. ഇത് ദഹനക്കുറവുണ്ടാക്കും. ഇതും ഗ്യാസിനുള്ള കാരണമാണ്.

ഇതല്ലാതെ പെപ്‌സി, കോള പോലുള്ള പാനീയങ്ങള്‍ കുടിയ്ക്കുന്നതും കാരണമാകും. വെള്ളം കുടിയ്ക്കുന്നത് കുറയുന്നതാണ് മറ്റൊരു കാരണം. അധികം മസാലയുള്ള ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നത്തിനുള്ള മറ്റൊരു കാരണമാകുന്നു. രാത്രി കിടക്കും മുന്‍പ് വയര്‍ നിറച്ച് കഴിയ്ക്കുന്നതും ഇതുപോലെ കൊഴുപ്പേറെയുള്ളത് കഴിയ്ക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചാല്‍ ഗ്യാസ് ഉള്ളില്‍ കയറാന്‍ കാരണമാകും. എന്തെങ്കിലും കഴിച്ച ശേഷം ഉടന്‍ വ്യായാമം ചെയ്താലും ഈ പ്രശ്‌നമുണ്ടാകും. ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്ക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗ്യാസ് വരാതിരിയ്ക്കാനുള്ള ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.

ഇത് മാറാനായി അല്‍പം നടക്കുക, ഇത് ഗ്യാസ് പോകാന്‍ നല്ലതാണ്. ഇഞ്ചി ഗ്യാസ് പോകാന്‍ നല്ലതാണ്. മോരുംവെള്ളത്തില്‍ ഇഞ്ചിയിട്ട് കഴിയ്ക്കുന്നത് നല്ലതാണ്. പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍ കഴിയ്്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ സാധാരണ രീതിയിലെ വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഗ്യാസിനുള്ള ചില മരുന്നുകളുണ്ട്. ഇവ കഴിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ ഇത് സ്ഥിരം വഴിയാക്കുന്നത് നല്ലതല്ല. ചില ആളുകളില്‍ അലര്‍ജിയുണ്ടാകും. ഉദാഹരണത്തിന് പാല്‍ അലര്‍ജിയുള്ളവരെങ്കില്‍ ഇത് കുടിയ്ക്കുമ്പോള്‍ അലര്‍ജിയുണ്ടാകും. ഇതും ഗ്യാസ് ഉണ്ടാക്കും. അതായത് ഭക്ഷണത്തോടുള്ള അലര്‍ജിയുണ്ടാക്കുന്ന ഗ്യാസ്.

ഇതുപോലെ വയറിന്റെ വലതുവശത്ത് നിന്ന് ഇടതുവശത്തേക്ക് കൈ കൊണ്ട് ഉഴിയുക. ഇത് ഗ്യാസ് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇതും പരീക്ഷിയ്ക്കാം. ചില രോഗങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം, ഇതിന് ഡോക്ടറോട് പരിഹാരം തേടുന്നതാണ് നല്ലത്. ഗ്യാസ് കാരണം കണ്ടെത്തിയാല്‍ അത് ഭേദമാക്കാന്‍ എളുപ്പമാണ്. ഇതിനാല്‍ മുകളിലെ കാരണങ്ങളില്‍ ഏതാണ് ഇതിന് ഇട വരുത്തുന്നതെന്ന് തിരിച്ചറിയുക. എന്നിട്ട് അതിന് പരിഹാരം തേടിയാല്‍ തന്നെ പരിഹാരമാകും.